എറണാകുളം: പെരുമ്പാവൂരില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് വൈദികന് അറസ്റ്റില്‍.
വെങ്ങോല ഓണക്കുളം സ്വദേശി ജോണ്‍ ബോസ്കോയാണ് പിടിയിലായത്.
പ്രതിയുടെ വീടിന് സമീപത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളില്‍ ഒരാളെ ഉപദ്രവിച്ചെന്ന പരാതിയിന്മേലാണ് അറസ്റ്റ്.
കഴിഞ്ഞ ദിവസമാണ് സംഭവം.
കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പെരുമ്പാവൂര്‍ പൊലീസ് കേസെടുത്ത്
ഇയാളെ അറസ്റ്റ് ചെയ്യുകയും പോക്സോ വകുപ്പ് പ്രകാരം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയും ചെയ്തു.






