കൊൽക്കത്ത: പശ്ചിമബംഗാളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ഏറ്റുമുട്ടലിലൂടെ വധിച്ച് പൊലിസ്.
റായ്ഗഞ്ച് സ്വദേശി ദിലീപ് കുമാറാണ് കൊല്ലപ്പെട്ടത്. 12കാരിയെ ആണ് പ്രതി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്.
പുലർച്ചെ ദിനാജ്പുരിൽ വച്ച് പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇയാൾ പൊലിസിന് നേരെ വെടിയുതിർക്കുകയായിരുന്നു.
സ്വയരക്ഷയ്ക്കായി പൊലിസ് തിരിച്ചും വെടിയുതിർത്തതോടെ ഇയാൾ കൊല്ലപ്പെട്ടു.
സുവേന്ദു അധികാരി സർക്കാർ അധികാരമേറ്റശേഷം ബംഗാളിൽ നടക്കുന്ന നാലാമത്തെ ഏറ്റുമുട്ടൽ കൊലപാതകമാണിത്.






