ഡൽഹി: ബോളിവുഡ് സിനിമ രാമായണയുടെ പ്രദർശനം നിർത്തിവെക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത്.
യഥാർത്ഥ രാമായണത്തെ വളച്ചൊടിക്കാനുള്ള ഗൂഢാലോചനയാണ് 'രാമായണം' സിനിമയിലൂടെ നടക്കുന്നതെന്ന് വിഎച്ച്പി ആരോപിച്ചു.
സിനിമയുടെ പ്രദർശനം അടിയന്തരമായി നിർത്തിവയ്ക്കണമെന്നും, ചിത്രത്തിന് നല്കിയ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും വിഎച്ച്പി ആവശ്യപ്പെട്ടു.
യാഥാർത്ഥ്യങ്ങള്‍ മറച്ചുവച്ചും, ഇല്ലാത്ത പല കാര്യങ്ങളും കൂട്ടിച്ചേർത്തും, പ്രധാനപ്പെട്ട പല കഥാപാത്രങ്ങളെയും ഒഴിവാക്കിയുമാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്ന് സംഘടന വിമർശിച്ചു.
രാവണനെ മഹത്വവല്‍ക്കരിക്കാനുള്ള ബോധപൂർവ്വമായ ശ്രമം ചിത്രത്തിലുണ്ടെന്നും, ശ്രീരാമന്റെ മഹത്വം വ്യക്തമാക്കുന്ന പല പ്രധാന ഭാഗങ്ങളും സിനിമയില്‍ നിന്ന് ഒഴിവാക്കിയെന്നും വിഎച്ച്പി ആരോപിച്ചു. ഇത് തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും അവർ കൂട്ടിച്ചേർത്തു.






