ഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള ഔദ്യോഗിക എൻട്രിക്ക് പുറമെ, നിതീഷ് തിവാരി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം 'രാമായണം: പാർട്ട് 1' 99-ാമത് അക്കാദമി അവാർഡുകളിലേക്ക് പരിഗണിക്കുന്നതിനായി അണിയറപ്രവർത്തകർ സ്വതന്ത്രമായി അപേക്ഷ സമർപ്പിച്ചു.
മറാഠി ചിത്രമായ 'ഗോന്ധള്‍' ആണ് ഇത്തവണ ഇന്റർനാഷണല്‍ ഫീച്ചർ ഫിലിം വിഭാഗത്തില്‍ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.
എന്നാല്‍ ഔദ്യോഗിക എൻട്രിയല്ലാത്ത ചിത്രങ്ങള്‍ക്കും അക്കാദമിയുടെ നിർദ്ദിഷ്ട മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് സ്വതന്ത്രമായി ഓസ്കറിലേക്ക് മത്സരിക്കാൻ അപേക്ഷിക്കാവുന്നതാണ്.
യുഎസിലെ പ്രധാന നഗരങ്ങളില്‍ (ലോസ് ആഞ്ചലസ്, ന്യൂയോർക്ക്, സാൻ ഫ്രാൻസിസ്കോ തുടങ്ങിയവ) തുടർച്ചയായി ഏഴ് ദിവസം തിയേറ്റർ പ്രദർശനം പൂർത്തിയാക്കുന്ന ഏതൊരു ചിത്രത്തിനും ജനറല്‍ എൻട്രി ഫോം വഴി ഓസ്കറിലേക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്.
ടൊറോന്റോ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പ്ലാറ്റ്ഫോം അവാർഡ് നേടിയ നാഗാ ഭാഷാ ചിത്രം 'ആംഗ്' ഉം ഇന്റർനാഷണല്‍ ഫീച്ചർ ഫിലിം വിഭാഗത്തിലേക്ക് നേരിട്ട് യോഗ്യത നേടിയിട്ടുണ്ട്.
നവംബർ അഞ്ചിന് റിലീസ് ചെയ്ത 'രാമായണം: പാർട്ട് 1' ആറാം ദിവസം പിന്നിടുമ്പോള്‍ ഇന്ത്യയില്‍ നിന്ന് 403.95 കോടി രൂപയും ആഗോളതലത്തില്‍ ഏകദേശം 673.90 കോടി രൂപയും ഗ്രോസ് കളക്ഷൻ നേടിയിട്ടുണ്ട്. ചിത്രത്തില്‍ രണ്‍ബീർ കപൂർ (ശ്രീരാമൻ), സായ് പല്ലവി (സീത), യാഷ് (രവണൻ) എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.






