കോട്ടയം : കോട്ടയം ജില്ലയിലെ എല്ലാവിധ ഖനന പ്രവർത്തനങ്ങളും ധാതുഗതാഗതവും നിരോധിച്ച് ഉത്തരവിറക്കി ജില്ലാ കളക്ടർ. ശക്തമായ മഴ തുടരുന്നതും മഴ മുന്നറിയിപ്പുകളും കണക്കിലെടുത്താണ് നിരോധനം ഏർപ്പെടുത്തിയത്.
ജില്ലയിൽ ഏർപ്പെടുത്തിയ നിരോധനം ഓഗസ്റ്റ് ഒന്നിനും തുടരും. നിലവിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നാളെ ജില്ലയിൽ ഓറഞ്ച് മുന്നറിയിപ്പ് തന്നെയാണുള്ളത്.






