പുതുപ്പള്ളി: പുതുപ്പള്ളി ഗ്രാമപഞ്ചായത്തിൻ്റെ മികച്ച യുവകർഷകനുള്ള പുരസ്കാരം സഞ്ജു ജോസഫ് ചാലിപ്പറമ്പിലിന്.
കാർഷിക മേഖലയിൽ വൈവിധ്യമാർന്ന വിളകൾ കൃഷിചെയ്ത് മികച്ച നേട്ടം കൈവരിച്ചതിനാണ് അംഗീകാരം. ചടങ്ങിൽ ചാണ്ടി ഉമ്മൻ എംഎൽഎ സഞ്ജുവിന് പുരസ്കാരം കൈമാറി.
ചേന, ഗ്രാമ്പൂ, മഞ്ഞൾ, കുരുമുളക്, റബ്ബർ, കപ്പ, കാച്ചിൽ, ജാതി, അവക്കാഡോ, ചേമ്പ്, ഊദ് മരം തുടങ്ങി വിപുലമായ നിരയിലുള്ള വിളകളാണ് സഞ്ജു തന്റെ കൃഷിയിടത്തിൽ പരിപാലിച്ചുവരുന്നത്.






