തിരുവനന്തപുരം: വനിതാ പൊലീസ് ഉദ്യോഗസ്ഥരെ ഫോണില്‍ വിളിച്ച് നിരന്തരം ശല്യപ്പെടുത്തിയയാള്‍ അറസ്റ്റില്‍.
തിരുവനന്തപുരം തുമ്പ സ്വദേശി ജോസ് ആണ് അറസ്റ്റിലായത്.
തിരുവനന്തപുരം വനിതാ പൊലീസ് സ്റ്റേഷന്റെ ഔദ്യോഗിക നമ്പറിലേക്ക് തുടർച്ചയായി വിളിച്ച് ഇയാള്‍ മോശമായി സംസാരിക്കുകയായിരുന്നു.
കേവലം സ്റ്റേഷൻ നമ്പറിലേക്ക് മാത്രമല്ല, ഉന്നത വനിതാ പൊലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ ഇയാള്‍ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തുകയും അപമര്യാദയായി പെരുമാറുകയും ചെയ്തിരുന്നതായി പൊലീസ് അറിയിച്ചു.






