നെടുമങ്ങാട്: മദ്യലഹരിയിൽ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ സിഐയുടെ അതിക്രമം .
പൊലീസ് സ്റ്റേഷന്റെ സെല്ലില്‍ അതിക്രമിച്ച് കയറുകയും സെല്ലിലെ പ്രതികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ഇയാള്‍ മദ്യലഹരിയിലാണെന്നാണ് സംശയം. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഉദ്യോഗസ്ഥനെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി.
ക്രൈം റെക്കോഡ്സ് ബ്യൂറോ സിഐ യഹിയയെയാണ് കസ്റ്റഡിയിലെടുത്തത്.
ചുള്ളിമാനൂർ നിന്ന് കസ്റ്റഡിയിലെടുത്ത നാല് യുവാക്കളില്‍ രണ്ട് പേർ തന്റെ ബന്ധുക്കളാണെന്നും അവരെ മോചിപ്പിക്കണമെന്നും പറഞ്ഞാണ് സിഐ അതിക്രമിച്ച് കടന്നത്.
ഉച്ചയോടെ സ്റ്റേഷനിലെത്തിയ യഹിയ സെല്ലിനുള്ളിലേക്ക് കടക്കുകയായിരുന്നു. തുടർന്ന് സെല്ലിലെ തറയില്‍ കിടന്ന് ബഹളം വച്ചു.
ഇതോടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.






