കോട്ടയം :പരിപ്പ് റൂട്ടിൽ സർവീസ് നടത്തുന്ന ചില സ്വകാര്യ ബസുകൾ കുഴിത്താർ ബസ് സ്റ്റോപ്പിൽ നിർത്താതെ കടന്നുപോകുന്നതായി പ്രദേശവാസികളുടെയും യാത്രക്കാരുടെയും പരാതി.
സ്കൂളിലേക്ക് പോകുന്ന കുട്ടികളെ കുഴിത്താർ സ്റ്റോപ്പിൽ ഇറക്കാതെ പള്ളിക്കവലയിൽ ഇറക്കിവിടുന്നതായും പരാതിയിൽ പറയുന്നു.
വർഷങ്ങളായി നിലവിലുള്ള കുഴിത്താർ പാലം ബസ് സ്റ്റോപ്പിൽ ബസുകൾ നിർത്തേണ്ടതുണ്ടെങ്കിലും, ചില സർവീസുകൾ സ്വന്തം താൽപര്യപ്രകാരം സ്റ്റോപ്പ് ഇല്ലാത്ത സ്ഥലങ്ങളിൽ യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നു. മാത്രമല്ല ഔദ്യോഗിക സ്റ്റോപ്പിൽ നിർത്താതെ പോകുന്നത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതായാണ് നാട്ടുകാർ ആരോപിക്കുന്നത്.
സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള സ്ഥിരം യാത്രക്കാരുടെ സുരക്ഷയും യാത്രാസൗകര്യവും മുൻനിർത്തി കുഴിത്താർ ബസ് സ്റ്റോപ്പിൽ എല്ലാ സർവീസുകളും നിർബന്ധമായും നിർത്താൻ ബന്ധപ്പെട്ട അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
`






