പാലക്കാട്: വടകരപ്പതിയിൽ മൂക്കുത്തിയ്ക്ക് വേണ്ടി വയോധികയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി കത്തിച്ച ശേഷം കുഴിച്ചു മൂടിയ കേസിൽ ഒരാൾ കൂടി പിടിയിൽ.
ആട്ടയാമ്പതി സ്വദേശിയായ 17 കാരനെയാണ് പിടികൂടിയത്. കേസിൽ റിമാൻഡിൽ കഴിയുന്ന മുഖ്യപ്രതി ഉദയകുമാറിൻറെ സുഹൃത്താണ് ഇത്.
കഴിഞ്ഞ 20 വർഷമായി ആട്ടയാമ്പതിയിലെ വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന സരസമ്മാളിനെ ജൂൺ 10 മുതലാണ് കാണാതായത്.
മകൾ നൽകിയ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച കൊഴിഞ്ഞാമ്പാറ പോലീസ് ആണ് ഒരു മാസതിനിപ്പുറം സംഭവം കൊലപാതകം ആണെന്ന് കണ്ടെത്തിയത്. അയൽവാസിയായ ഉദയകുമാറും സുഹൃത്തായ 17 കാരനും ചേർന്നാണ് കൊലപാതകം നടത്തിയത്.






