തമിഴകത്തെ നവഗായകൻ ഹിപ്ഹോപ്പ് തമിഴ ആദി സംവിധാനം ചെയ്ത് നായകനാകുന്ന മീസയേ മുറുക്ക് 2 നാളെ ആഗോള റിലീസായി എത്തും. ചിത്രം കേരളത്തില്‍ എത്തിക്കുന്നത് ബ്രൈറ്റ് സ്ക്രീൻ ആണ് .
ഡ്രീം ബിഗ് ഫിലിംസ് ആണ് വിതരണ പങ്കാളി. 2017ല്‍ ഹിപ്ഹോപ്പ് തമിഴ ആദ്യമായി സംവിധാനം ചെയ്ത് നായകനായി അഭിനയിച്ച് വൻ വിജയമായി മാറിയ 'മീസയേ മുറുക്കിന്റെ രണ്ടാം ഭാഗമാണ്.എന്നാല്‍ ആദ്യ ഭാഗത്തിന്റെ തുടർച്ച അല്ല. മ്യൂസിക്കല്‍ കോമഡി-ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിന് ഹിപ്ഹോപ്പ് തമിഴാ തന്നെയാണ് രചനയും ഗാനങ്ങളും പശ്ചാത്തല സംഗീതവും നിർവഹിക്കുന്നത്.
കേതിക ശർമ്മ, ചൈത്ര ജെ. ആചാർ, യോഗി ബാബു, ഹർഷത് ഖാൻ, കരുണാസ്, നാസർ , ആടുകളം നരേൻ, രമ്യ രംഗനാഥൻ, ഷാ രാ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍.അവ്നി മൂവീസിന്റെ ബാനറില്‍ സുന്ദർ സി.യും ഖുശ്ബുവും ചേർന്നാണ് നിർമ്മാണം.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : ആനന്ദിത സുന്ദർ.ബെൻസ് മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ബാനറില്‍ എ. സി. എസ് അരുണ്‍കുമാറും നിർമ്മാണ പങ്കാളിയാണ്. ഛായാഗ്രഹണം ബാലാജി സുബ്രഹ്മണ്യം. പി.ആർ.ഒ : ശബരി.






