കോരുത്തോട്: വിനോദയാത്രയ്ക്ക് പോകാൻ പണം ചോദിച്ചതിന് പ്രായപൂർത്തിയാകാത്ത മകനെ പിതാവ് ക്രൂരമായി മർദ്ദിച്ചതായി പരാതി.
മർദ്ദനത്തിൽ കുട്ടിയുടെ മൂക്കിൽ നിന്ന് രക്തമൊഴുകി.
കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോൺ പിടിച്ചുവാങ്ങി തറയിലെറിഞ്ഞ് തകർത്തതായും പരാതിയിൽ പറയുന്നു.
സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.






