മഹാരാഷ്ട്ര: മഹാരാഷ്ട്രയിൽ നടന്ന 9-ാമത് നാഷണൽ സവാത്തെ ചാമ്പ്യൻഷിപ്പിൽ (ഫ്രഞ്ച് കിക്ക് ബോക്സിങ്) സ്വർണമെഡൽ കരസ്ഥമാക്കി കോട്ടയം സ്വദേശി മുഹമ്മദ് റിസ്വാൻ.
ഫ്രഞ്ച് കിക്ക് ബോക്സിങ് ഇനമായ സവാത്തെയിൽ സവാത്തെ അസോസിയേഷൻ മഹാരാഷ്ട്ര സംഘടിപ്പിച്ച ചാമ്പ്യൻഷിപ്പിലാണ് റിസ്വാൻ സ്വർണം നേടിയത്.
രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള താരങ്ങൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനത്തോടെയാണ് റിസ്വാൻ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. സ്വർണ നേട്ടത്തോടെ റിസ്വാൻ നാടിന്റെ അഭിമാനമായി മാറി. കോട്ടയം ജെ.എൻ ഫിഷറീസ് & ഹൈപ്പർ മാർട്ട് ഉടമ നിയാസിന്റെയും സബീനയുടെയും മകനാണ് മുഹമ്മദ് റിസ്വാൻ





