കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലാ എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെയും മോഡല്‍ കരിയർ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ 14ന് സൗജന്യ തൊഴില്‍മേള സംഘടിപ്പിക്കും.
പ്രമുഖ കമ്പനികളിലായി ഇരുന്നൂറിലകം ഒഴിവുകളാണുള്ളത്. പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികള്‍ bit.ly/mccktmaugust14 എന്ന ലിങ്ക് വഴി മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം.
ഓണ്‍ലൈൻ വഴി രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവർക്കായി അന്നേ ദിവസം സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവും ഉണ്ടായിരിക്കും.
ഉദ്യോഗാർത്ഥികള്‍ 14ന് രാവിലെ 10ന് സർവകലാശാലാ ക്യാമ്പസിലുള്ള മോഡല്‍ കരിയർ സെന്ററില്‍ അഭിമുഖത്തിനായി നേരിട്ട് ഹാജരാകണം.






