കോട്ടയം: മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി എംപ്ലോയീസ് സംഘം വാർഷിക സമ്മേളനം 13, 14 തീയതികളില്‍ സ്കൂള്‍ ഒഫ് എൻവയോണ്‍മെന്റല്‍ സയൻസസ് സെമിനാർ ഹാളില്‍ നടക്കും.
13 ന് ഉച്ചയ്ക്ക് 1.15 ന് വിദ്യാഭ്യാസ സെമിനാർ എം.ജി യൂണിവേഴ്സിറ്റി രജിസ്ട്രാർ പ്രൊഫ.ഡോ.ബിനു ജോർജ് വർഗീസ് ഉദ്ഘാടനം ചെയ്യും.
14 ന് രാവിലെ 11 ന് സമ്മേളനം ഭാരതീയ മസ്ദൂർ സംഘം അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്യും.
പ്രസിഡന്റ് സുനില്‍ രമേശ് അദ്ധ്യക്ഷത വഹിക്കും. വൈസ് ചാൻസിലർ പ്രൊഫ.ഡോ.ഡി.മാവൂത് മുഖ്യാതിഥിയാകും. ജനറല്‍ സെക്രട്ടറി എം.എല്‍ ഷിബു സ്വാഗതവും, ട്രഷറർ കെ.അനില്‍കുമാർ നന്ദിയും പറയും. ഉച്ചകഴിഞ്ഞ് 2.15 ന് സംഘടനാ ചർച്ച, പ്രമേയങ്ങള്‍ നടക്കും.






