ചെന്നൈ: തമിഴ്നാട് മുൻമുഖ്യമന്ത്രിയും അതുല്യ നടനുമായ എം.ജി. രാമചന്ദ്രന്റെ ജീവിതം പറയുന്ന ചിത്രത്തിന് ടൈറ്റില്‍ 'പുരട്ചി തലൈവർ എം.ജി.ആർ .
നടൻ ജെ.എം. ബഷീർ ആണ് വെള്ളിത്തിരയില്‍ എം.ജി.ആറായി വേഷമിടുക. മുൻ മുഖ്യമന്ത്രി ജയലളിതയുടെ വേഷം അവതരിപ്പിക്കാൻ അണിയറ പ്രവർത്തകർ തൃഷയെ സമീപിച്ചു. എന്നാല്‍ തൃഷ മറുപടി നല്‍കിയിട്ടില്ല.
എം.ജി.ആറിന്റെ ബാല്യകാലം , സിനിമാജീവിതം, രാഷ്ട്രീയ പ്രവേശം തുടങ്ങി വിവിധ ഘട്ടങ്ങള്‍ ദൃശ്യവത്കരിക്കും. ചെന്നൈയിലെ രാമപുരത്ത് ഉടൻ ചിത്രീകരണം ആരംഭിക്കും.
ചെന്നൈ രാമപുരത്ത് സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്ന് ജെ.എം. ബഷീർ പറഞ്ഞു. തൃഷയുമായി ചർച്ചകള്‍ നടന്നുവരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
സംവിധായകനെയും സംഗീതസംവിധായകനെയും ഉടൻ പ്രഖ്യാപിക്കും. എം.ജി.ആറിന്റെ സിനിമാജീവിതവും രാഷ്ട്രീയ യാത്രയുമാണ് പ്രമേയം.
2017ല്‍ ആരാധകരുടെ ചോദ്യത്തിനുള്ള മറുപടിയി ജീവചരിത്ര സിനിമയില്‍ അഭിനയിക്കാൻ അവസരം ലഭിച്ചാല്‍ ജയലളിതയുടെ വേഷം തിരഞ്ഞെടുക്കുമെന്ന് തൃഷ അഭിപ്രായപ്പെട്ടിരുന്നു.






