അരുണ്‍ ഗോപി എക്സൈമെൻ്റ് & ജസ്റ്റിൻ ആൻ്റെ മാത്യു എൻ്റെർടൈൻ മെൻ്റിൻ്റെ ബാനറില്‍ നിഖില്‍ മോഹൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മെല്‍ കൗ പോണ്ടിച്ചേരി എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങള്‍ പൂർത്തിയായി വരുന്നു.
ഈ ചിത്രം നവംബർ പതിമ്മൂന്നിന് പ്രദർശനത്തിനെത്തുന്നു.പോണ്ടിച്ചേരിയുടെ പശ്ചാത്തലത്തില്‍ ഫുള്‍ ഫണ്‍ ആൻ്റെ് ത്രില്ലർ ജോണറില്‍ അവതരിപ്പിക്കുന്ന ചിത്രമാണിത്.
പോണ്ടിച്ചേരിയിലെ ഒരു കാംബസ്സില്‍ ഒന്നിച്ചു പഠിച്ച ഏതാനും ചെറുപ്പക്കാർ ഒരിടവേളക്കുശേഷം വീണ്ടും പോണ്ടിച്ചേരിയില്‍ ഒത്തുചേരുന്നതും അതിനിടയിലൂടെ അരങ്ങേറുന്ന അപ്രതീക്ഷിതമായ സംഭവങ്ങളുമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
യൂത്തിൻ്റെ കാഴ്ച്ചപ്പാടിലൂടെ അവരുടെ വികാരവിചാരങ്ങള്‍ക്കൊപ്പം സഞ്ചരിക്കുന്ന ഈ സിനിമ നമ്മുടെ കാംബസ്സുകളേയും യുവജനങ്ങളേയും ഏറെ ആകർഷിക്കുമെന്ന കാര്യത്തില്‍ തർക്കമില്ല . യുവജനങ്ങള്‍ക്ക് ഏറെ ആകർഷകമായ അഭിനേതാക്കളുടെ സാന്നിദ്ധ്യവും ഈ ചിത്രത്തെ ഏറെ ആകർഷകമാക്കും. സുനന്ദ ഫിലിപ്പ് , ജസ്റ്റിൻ, സൗമ്യ , ജോണ്‍ അരുണ്‍ എന്നിവരാണ് എക്സികുട്ടീവ് പ്രൊഡ്യൂസേർസ് - അർജൂൻ അശോകൻ. അല്‍ത്താഫ് സലിം, ബാലു വർഗീസ്, ശരത് സഭ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ പ്രശസ്ത സോഷ്യല്‍ മീഡിയാ താരം അന്നാമ്മ , അമല്‍ഷാ , മൊട്ട രാജേന്ദ്രൻ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്: ശ്രീലഷ്മി വിജയനാണ് നായിക.
ഈ ചിത്രത്തിൻ്റെ തിരക്കഥാകൃത്തായ സനൂപ് തൈക്കൂടവും ഈ ചിത്രത്തിലെ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സംഗീതം - ഇലക്ട്രോണിക്ക് കിളി. ഛായാഗ്രഹണം സനീഷ് സ്റ്റാൻലി . എഡിറ്റിംഗ് - സാഗർ ദാസ്. കലാസംവിധാനം- അജി കുറ്റ്യാനി.മേക്കപപ്പ് _ സ്വേതിൻ വി.സ്റ്റില്‍സ് - രാംദാസ് മാത്തൂർ.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - പാർത്ഥൻ.പ്രൊഡക്ഷൻ മാനേജർ - വിവേക് .പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - വിനോദ് വേണഗോപാല്‍ പ്രൊഡക്ഷൻ കണ്ട്രോളർ - ഷിഹാബ് വെണ്ണല .അഡ്വെർടൈസിങ് : ബ്രിങ് ഫോർത്ത് ദുബായിലും പോണ്ടിച്ചേരിയി ലുമായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. വാഴൂർ ജോസ്.






