കോട്ടയം : ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ. ഇന്ന് വൈകുന്നേരം 3.30 മണിയോടെയാണ് നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ടുപേരെ ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് ഡാൻസാഫ് ടീമും ഡിവൈഎസ്പിയുടെ തൂഫാൻ ടീമും ചേർന്ന് നടത്തിയ പരിശോധനയിൽ പിടികൂടി.
ഈരാറ്റുപേട്ട നടക്കൽ കോസ്വേ റോഡ് ഭാഗത്തുനിന്നാണ് ഏകദേശം 100 ഗ്രാം എംഡിഎംഎയുമായി പ്രതികളെ പിടികൂടിയത്. ഈരാറ്റുപേട്ട നടയ്ക്കൽ സ്വദേശിയായ ഹഫീസ് (28), പൂഞ്ഞാർ തെക്കേക്കര മയാലിൽ വീട്ടിൽ ഷിജോ ജോസഫ് (42) എന്നിവരാണ് പിടിയിലായത്.
പ്രതികളെ തുടർനടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കും.





