കൽപ്പറ്റ: ലക്കിടിയിൽ 8.520 ഗ്രാം എംഡിഎംഎ കേസിൽ ഡോക്ടർ അറസ്റ്റിൽ.
മലപ്പുറം മൊറയൂർ സ്വദേശി കെ മുഹമ്മദ് ഫാബിൻ (41) ആണ് അറസ്റ്റിലായത്.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ കാഷ്വാലിറ്റി സർജൻ (എമർജൻസി ട്രോമകെയർ വിഭാഗം മേധാവി) ആണ് പിടിയിലായ മുഹമ്മദ് ഫാബിൻ.
വൈത്തിരി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
ലക്കിടിയിൽ 8.520 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിലാണ് ഡോക്ടറുടെ അറസ്റ്റ്.
ഒക്ടോബർ 22ന് ലക്കിടിയിൽ പിടിയിലായ തമിഴ്നാട് സ്വദേശികളായ പ്രതികൾ ലഹരി എത്തിച്ചത് ഡോക്ടർക്ക് നൽകാനാണെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ.
ഡോക്ടർ സ്ഥിരമായി എംഡിഎംഎ ഉപയോഗിക്കുന്ന ആളാണെന്നും പൊലീസ് അറിയിച്ചു.
പ്രതികളും ഡോക്ടറും തമ്മിലുള്ള ഫോൺ സംഭാഷണങ്ങളും ബാങ്ക് ഇടപാട് രേഖകളും പൊലീസ് കണ്ടെടുത്തു.






