കൊല്ലം: ചാത്തന്നൂരിൽ എംഡിഎംഎയും കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ.
ചാത്തന്നൂർ മീനാട് അനുഭവനം വീട്ടിൽ അനന്തു (32), മീനാട് വെട്ടിക്കുന്നുവിള കാർത്തിക വീട്ടിൽ ഡിജു ബാബു (36) എന്നിവരാണ് അറസ്റ്റിലായത്.
കൊല്ലം സിറ്റി പൊലിസ് കമ്മിഷ്ണർ എം. ഹേമലത ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം സിറ്റി ഡാൻസാഫ് സംഘവും ചാത്തന്നൂർ പൊലിസും സംയുക്തമായി മീനാട് വെട്ടിക്കുന്നുവിള ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.
പ്രതികളിൽ നിന്ന് 4.215 ഗ്രാം എംഡിഎംഎയും 0.250 ഗ്രാം കഞ്ചാവും പൊലിസ് പിടിച്ചെടുത്തു.
മുൻപും നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണ് പ്രതികളെന്ന് പൊലിസ് വ്യക്തമാക്കി.






