കോട്ടയം: 5.13 ഗ്രാം എംഡിഎംഎ യുമായി യുവാവ് ഗാന്ധിനഗർ പോലീസിന്റെപിടിയിലായി.ആർപ്പൂക്കര ചിലമ്പട്ടുപുരയിടത്തിൽ വീട്ടിൽ റൊണാൾഡോ ഫിലിപ്പ് ജോസഫ് (24) ആണ് അറസ്റ്റിലായത്.
ഇന്ന് വൈകിട്ട് 2.30 ഓടെ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. സംഭവത്തിൽ ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
എറണാകുളം റേഞ്ച് ഡി.ഐ.ജിയുടെ നിർദേശപ്രകാരം നടപ്പാക്കിയ തൂഫാൻ സ്പെഷ്യൽ കോമ്പിങ്
ഓപ്പറേഷന്റെ ഭാഗമായാണ് പരിശോധന നടത്തിയത്.
ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫീസർ രാജേഷ് എം.കെ. യുടെ നേതൃത്വത്തിൽ എസ്.ഐമാരായ ജയപ്രകാശ്, ബിജു, സി.പി.ഒമാരായ അനൂപ്, ലിബിൻ, ഡി.വി.ആർ. സി.പി.ഒ പ്രതീഷ്, അനന്തു, ആദർശ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.






