കുടമാളൂർ: പുളിഞ്ചോട്
പിച്ചനാട്ട് പ്രദേശങ്ങളിൽ ലഹരി വസ്തുക്കളുടെ വിൽപ്പനയും ഉപയോഗവും തടയുന്നതിനായി ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ജനകീയ കൂട്ടായ്മ രൂപീകരിച്ചു.
പഞ്ചായത്തംഗം ജെയിംസ് പാലത്തൂർ ചെയർമാനായും ഷാജോ എസ്. ജനറൽ കൺവീനറായും കമ്മിറ്റി രൂപീകരിച്ചു. ടോമി തോമസ് തെങ്ങുംപള്ളി, ജോമിൻ ജോസഫ് ഐക്കരപ്പറമ്പിൽ, ഗിരീഷ് പള്ളിപ്പുറത്ത്, ഷെഫിനാ നാസർ എന്നിവർ കൺവീനർമാരായി. 30 അംഗ കമ്മിറ്റിയാണ് രൂപീകരിച്ചത്.
യോഗത്തിൽ ജനമൈത്രി പോലീസ് സി.ആർ.ഒ. ജയകുമാർ ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശം നൽകി.
ബേബിച്ചൻ പാലക്കുന്നേൽ, മുൻ പഞ്ചായത്ത് അംഗം ത്രേസ്യാമ്മ, ചാക്കോ, രാഘവൻ കന്നിട്ടയിൽ, വേലായുധൻ, രാജേന്ദ്രൻ, കാർത്തിക, ശോഭ, മുരുകൻ, ദിലീപ്, ലക്ഷ്മി, ശശി തുടങ്ങിയവർ സംസാരിച്ചു.






