കുറുപ്പുന്തറ: ടോറസ് ലോറിയിടിച്ചു കുറുപ്പന്തറ റെയിൽവേ ഗേറ്റ് തകർന്നു.
സംഭവത്തത്തുടർന്ന് വഞ്ചിനാട് എക്സപ്രസ് സിഗ്നൽ ലഭിക്കാതെ കുറുപ്പന്തറ റെയിൽവേ സ്റ്റേഷന്റെ ഔട്ടറിൽ നിർത്തിയിട്ടു.
പിന്നീട് സിഗ്നൽ ലഭ്യമായി ട്രെയിൻ പുറപ്പെട്ടു. കല്ലറ-കുറുപ്പന്തറ റോഡിൽ റെയിൽ വേ ഗേറ്റ് വഴിയുള്ള ഗതാഗതം ഉച്ചകഴിഞ്ഞ് ഗേറ്റ് നന്നാക്കുന്നതുവരെ തടസപ്പെട്ടു.
ഇന്നലെ രാവിലെ ആറോടെയാണ് സംഭവം. ചേർത്തല ഭാഗത്തുനിന്ന് കുറവിലങ്ങാട്ടേക്ക് മണ്ണെടുക്കാനായി പോയതായിരുന്നു ടോറസ് ലോറി.
കല്ലറ ഭാഗത്തുനിന്നും വരുമ്പോൾ പാളത്തിന് മുന്നിലുള്ള ഗേറ്റിന്റെ ക്രോസ് ബാറാണ് ലോറിയിടിച്ച് തകർന്നത്.
ഇതു കാരണം ഇതുവഴിയുള്ള വാഹന ഗതാഗതം മണിക്കൂറുകളോളം നിലച്ചു. പൊലിസെത്തി വാഹനങ്ങൾ മറ്റു വഴികളിലൂടെ തിരിച്ചുവിട്ടു.






