കുമരകം: കുമരകം പഞ്ചായത്തിന്റെ രണ്ടാം വാർഡിൽ പെട്ട മൂലേപ്പാടം പടശേഖരത്തിന്റെ പുറം ബണ്ടിലൂടെയുള്ള യാത്ര പ്രദേശവാസികൾക്ക് ദുരിതയാത്രയായി മാറിയിട്ട് ആഴ്ചകൾ പലതായി. കൃഷിക്കായി പുറം ബണ്ടു പിടിക്കന്നതിനു കട്ട ഇറക്കിയതിനാൽ നടന്നു പോകാനും കുട്ടികൾക്ക് സ്കൂളിൽ പോകാനും വളരെ ബുദ്ധിമുട്ടാണ് . മഴ പെയ്താൽ ചെളിയിൽ തെന്നി വീഴുന്ന അവസ്ഥ ആണ്. പ്രദേശവാസി വാഴപ്പറമ്പിൽ ജയ മോൻ തെന്നിവീണ് കാലിന് പരിക്കേറ്റ് വീട്ടിൽ ഇരിപ്പാണ്.
ഇവിടെ ഉള്ള 20 വീട്ടുകാർക്ക് ഈ വഴി അല്ലാതെ യാത്ര ചെയ്യാൻ വേറെ വഴിയില്ല. അടിയന്തരമായി പഞ്ചായത്ത് അധികാരികൾ ഇടപെട്ട് വഴി നന്നാക്കി തരണമെന്നാണ് നാട്ടുകാരുടെ അഭ്യർത്ഥന.
തൊഴിൽ ഉറപ്പു പദ്ധതിയിൽ പെടുത്തി നാളെ മുതൽ കയർ ഭൂവസ്ത്രം അണിയിച്ച് വഴി സഞ്ചാരയോഗ്യമാക്കുമെന്ന് പഞ്ചായത്തു പ്രസിഡന്റും വാർഡു മെംമ്പറുമായ എ. പി . ഗോപി
അറിയിച്ചു.






