കുമരകം: ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് കുമരകത്ത് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. പഞ്ചായത്ത് 10-ാം വാർഡിലെ ബസാർ മുതൽ കന്നിട്ട പാലം വരെയും. 87-ാംനമ്പർ അംഗൻവാടി പരിസരവും. വാർഡ് സാനിറ്റേഷൻ കമ്മിറ്റിയുടെയും, തൊഴിലുറപ്പ് അംഗങ്ങളുടെയും, കുടുംബശ്രീ പ്രവർത്തകരുടെയും നേതൃത്വത്തിൽ ശുചീകരണം നടത്തി.
ശുചീകരണ പ്രവർത്തനത്തിൽ ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അലൻ കുര്യാക്കോസ് പങ്കെടുത്തു






