കുമരകം: കുമരകം പഞ്ചായത്ത് മൂന്നാം വാർഡ് മാലിന്യമുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. പ്ലാസ്റ്റിക് മാലിന്യമുക്ത പ്രവർത്തനങ്ങളുടെ ഭാഗമായി തോടുകളിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നും പ്ലാസ്റ്റിക് കുപ്പികളും മറ്റ് പ്ലാസ്റ്റിക് മാലിന്യങ്ങളും ശേഖരിച്ചു.
ഇന്നലത്തെ ശുചീകരണ പ്രവർത്തനങ്ങളിൽ സേവാഭാരതി കുമരകം യൂണിറ്റ് പ്രവർത്തകർ സജീവമായി പങ്കെടുത്തു. സേവാഭാരതി കുമരകം യൂണിറ്റ് രക്ഷാധികാരി കെ പി സജീവ്,സെക്രട്ടറി സുഭാഷ് തട്ടേൽ, ഐ ടി കോർഡിനേറ്റർ വിമൽ എൻ. ആർ., സോഷ്യൽ വെൽഫയർ കൺവീനർ മഹേഷ് സി കണ്മണി തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
വാർഡിലെ വിവിധ കുടുംബശ്രീ യൂണിറ്റുകളും പ്ലാസ്റ്റിക് മാലിന്യ ശേഖരണ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാകുന്നുണ്ട്. നേരത്തെ,കുമരകം എസ്.എൻ. കോളേജ് എൻ.എസ്.എസ്. വിദ്യാർത്ഥികളും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തിരുന്നു.
വിവിധ സംഘടനകളുടെയും വിദ്യാർത്ഥികളുടെയും കുടുംബശ്രീ പ്രവർത്തകരുടെയും സന്നദ്ധ പ്രവർത്തകരുടെയും കൂട്ടായ്മയിലൂടെ പ്ലാസ്റ്റിക് മാലിന്യമുക്ത മൂന്നാം വാർഡ് എന്ന ലക്ഷ്യത്തിലേക്കുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണന്ന് വാർഡ് മെമ്പർ വികെ. സുനിത്ത് പറഞ്ഞു.






