കോട്ടയം: ഏറ്റുമാനൂർ, ഉഴവൂർ, കടുത്തുരുത്തി, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, മാടപ്പള്ളി, വാഴൂർ ബ്ലോക്കുകൾക്ക് കീഴിലുള്ള സി.ഡി.എസുകളിൽ കുടുംബശ്രീ ആരംഭിക്കുന്ന ഇന്റഗ്രേറ്റഡ് ഫാമിംഗ് ക്ലസ്റ്ററുകളിലേക്ക് ഐ.എഫ്.സി ആങ്കർ, സീനിയർ സി.ആർ.പി. തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
സെപ്റ്റംബർ 11 വരെ അപേക്ഷിക്കാം. കുടുംബശ്രീ/ഓക്സിലറി അംഗങ്ങളുടെ കുടുംബാംഗങ്ങളായ സ്ത്രീകളെയാണ് നിയമനത്തിനായി പരിഗണിക്കുന്നത്. കൂടുതൽ വിവരങ്ങൾ ബന്ധപ്പെട്ട സി.ഡി.എസ് ഓഫീസുകളിൽ ലഭിക്കും.
ഫോൺ: 0481 2302049.






