പൊൻകുന്നം:സോളാർ സ്ഥാപിച്ചവർ ദുരിതത്തിൽ.
ലക്ഷങ്ങൾ മുടക്കി വീടുകളിലും സ്ഥാപനങ്ങളിലും സോളാർ പ്ലാന്റുകൾ സ്ഥാപിച്ച ഉപഭോക്താക്കൾ കെ.എസ്.ഇ.ബിയിൽ നിന്ന് നെറ്റ് മീറ്ററുകൾ ലഭിക്കാത്തതിനെ തുടർന്ന് പ്രതിസന്ധിയിൽ.
നിർമ്മാണം പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും മീറ്ററുകൾ കിട്ടാത്തതിനാൽ വൈദ്യുതി ഉത്പാദനം തുടങ്ങാനാവാതെ ലക്ഷക്കണക്കിന് രൂപയുടെ ഉപകരണങ്ങൾ നോക്കുകുത്തിയായി കിടക്കുകയാണ്.
വായ്പാ തിരിച്ചടവ് തുടങ്ങിയിട്ടും കറന്റ് ബില്ലിൽ ഇളവ് ലഭിക്കാത്തതും,
മീറ്റർ ഘടിപ്പിക്കാത്തതിനാൽ സബ്സിഡി തുക അക്കൗണ്ടിലെത്താത്തതും സാധാരണക്കാരായ ഉപഭോക്താക്കൾക്ക് ഇരട്ടപ്രഹരമായി മാറി.






