കോട്ടയം: കോട്ടയം എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ 75-ലധികം ഒഴിവുകളിലേക്ക് നിയമനം നടക്കുന്നു.
ഒക്ടോബർ 17ന് രാവിലെ 10 മണിക്ക് കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ വെച്ചാണ് ഇന്റർവ്യൂ നടക്കുക.
കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററാണ് അഭിമുഖം സംഘടിപ്പിക്കുന്നത്.
സ്ഥാപനങ്ങൾ:
Unique Energy, Montessori School, Winborne Public Trust, AVG Motors (Pvt) Ltd. തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിലാണ് ഒഴിവുകൾ.
യോഗ്യത:
SSLC, Plus Two, TTC, NTT, ഏതെങ്കിലും ഡിഗ്രി, ITI, Diploma, MSW, MBA, Montessori Training Certificate ഉള്ളവർക്ക് അപേക്ഷിക്കാം.
പ്രായപരിധി: 45 വയസ്സ് വരെ.
കൂടുതൽ വിവരങ്ങൾക്ക്: 8138908657, 0481-2563451 | emp.kottayam@gmail.com






