കോട്ടയം: പരിപ്പ് മഹാദേവ ക്ഷേത്രത്തിൽ അടിപിടി ഉണ്ടാക്കുകയും യുവാവിനെ മർദ്ദിക്കുകയും ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ.
പരിപ്പ്, മംഗലംചിറ , തങ്കച്ചൻ്റെ മകൻ അനിഷ് ടി (43) യെ ആണ് കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
പരിപ്പ് ക്ഷേത്രത്തിൽ അടിപിടി ഉണ്ടാക്കുകയും തുടർന്ന് പ്രതി മനോജ് എന്നയാളെ മാർദ്ദിക്കുകയുമായിരുന്നു.
പ്രതിയുടെ പേരിൽ മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിന് പത്തോളം കേസുകളും നിരവധി അടിപിടി കേസുകളും നിലവിലുണ്ട്.
കോട്ടയം വെസ്റ്റ് എസ്എച്ച്ഒ അനൂപ് ജോസിൻ്റെയും എസ് ഐ ഗിരിഷ് കുമാറിൻ്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.






