കോട്ടയം: കുട്ടികളുടെ ലൈബ്രറി & ജവഹർ ബാലഭവൻ ശിശുദിനാഘോഷ ജില്ലാതല കലോത്സവ സമാപന സമ്മേളനം കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റൂട്ട് ഡയറക്ടർ സംവിധായകൻ ജോഷി മാത്യൂ ഉദ്ഘാടനം ചെയ്തു.
ജേതാക്കൾക്ക് റബർ ബോർഡ് ചെയർമാൻ എൻ. ഹരി സമ്മാനങ്ങൾ വിതരണം ചെയ്തു.
കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡൻ്റ് അഡ്വ. വി.ബിബിനു മുഖ്യപ്രഭാഷണം നടത്തി. എൽ.പി വിഭാഗം മലയാളം പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച അദ്വൈത് അരുൺ അദ്ധ്യക്ഷത വഹിച്ചു.
കുട്ടികളുടെ പ്രധാനമന്ത്രി ആർദ്ര രാജേഷ് ശിശു ദിന സന്ദേശം നൽകി കുട്ടികളുടെ ലൈബ്രറി എക്സികൂട്ടീവ് ഡയറക്ടർ വി.ജയകുമാർ, പബ്ലിക് ലൈബ്രറി സെക്രട്ടറി കെ.സി വിജയകുമാർ , ജോയിൻ്റ് സെക്രട്ടറി സൂസി ജോർജ് ഐസക്ക്, കുട്ടികളുടെ ലൈബ്രറി മാനേജിംഗ് കമ്മിറ്റിയംഗം ഫാ എം.പി. ജോർജ് എന്നിവർ പ്രസംഗിച്ചു.
ശിശുദിന കലോത്സവത്തിൽ ഓവറോൾ കിരീടം ഇല്ലിക്കൽ ചിന്മയ സ്കൂളിനു ലഭിച്ചു രണ്ടാം സ്ഥാനം മരിയൻസ്കൂളും മൂന്നാം സ്ഥാനം ദേവലോകം മാർ ബസേലിയോസ് സ്കൂളും നേടി.





