കോട്ടയം : കോട്ടയം നഗരസഭ 43-ാം വാർഡിൽ പുത്തനങ്ങാടി ജംഗ്ഷനിൽ വെച്ച് ടെലിസ്കോപ്പ് ഉപയോഗിച്ചുള്ള വാനനിരീക്ഷണ പരിപാടി സംഘടിപ്പിക്കുന്നു. ചന്ദ്രോപരിതലത്തിലെ ഗർത്തങ്ങളും ശനി ഗ്രഹത്തെയും ടെലിസ്കോപ്പിലൂടെ നേരിട്ട് കാണുവാനുള്ള അപൂർവ്വ അവസരമാണ് ഒരുക്കുന്നത്.
ഡെനെബ്, വേഗ, ആൾടേയർ തുടങ്ങിയ നക്ഷത്രങ്ങൾ ഉൾപ്പെടുന്ന 'സമ്മർ ട്രയാംഗിൾ' ആകാശത്ത്ദൃ ശ്യമാകുന്ന സമയമാണിത്. കോട്ടയം നഗരസഭ 43-ാം വാർഡിൻ്റെ നേതൃത്വത്തിൽ ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റിയുമായി സഹകരിച്ചാണ് പരിപാടി നടത്തുന്നത്. പരിപാടിയിൽ പ്രവേശനം തികച്ചും സൗജന്യമാണ്.





