കോട്ടയം : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അധിക്ഷേപിച്ച സംഭവത്തിൽ പ്രതിഷേധ പ്രകടനം നടത്തി ബിജെപി കോട്ടയം നിയോജക മണ്ഡലം കമ്മിറ്റി.
ബിജെപി സംഘടിപ്പിക്കുന്ന രാജ്യവ്യാപക പ്രതിഷേധത്തിൻ്റെ ഭാഗമായാണ് കോട്ടയം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കോട്ടയത്ത് പ്രതിഷേധ പ്രകടനം നടത്തിയത്.
നിയോജക മണ്ഡലം പ്രസിഡൻ്റ് വിപി മുകേഷ്, വെസ്റ്റ് ജില്ലാ സെക്രട്ടറി എസ് രതീഷ്, റ്റിഎൻ ഹരികുമാർ,
വിനു ആർ മോഹൻ, കെ ശങ്കരൻ, ഹരി കിഴക്കേക്കൂറ്റ് തുടങ്ങിയവർ നേതൃത്വം നൽകി. ഗാന്ധി സ്ക്വയറിൽ നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി കെഎസ്ആർടിസി സ്റ്റാൻ്റ് വഴി തിരുനക്കരയിൽ സമാപിച്ചു.






