ചിങ്ങവനം : മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി മലങ്കര ഓർത്തഡോക്സ് സഭ കോട്ടയം ഭദ്രാസന യുവജന പ്രസ്ഥാനം. ചിങ്ങവനം എൻഎസ്എസ് സ്കൂളിൽ പ്രവർത്തിക്കുന്ന ക്യാമ്പിലേക്ക് അവശ്യ സാധനങ്ങൾ വിതരണം ചെയ്തു.
160 ഓളം അംഗങ്ങൾ ആണ് ഈ ക്യാമ്പിൽ ഉള്ളത്. ഫാ. ഡോ. ജോൺസ് എബ്രഹാം, ഫാ. സജിൻ സാബു, ഫാ. ജോജി പി ചാക്കോ എന്നിവർ നേതൃത്വം നൽകിയ സംരംഭം വഴി യുവജനങ്ങൾ ശേഖരിച്ച സാധനങ്ങളാണ് ക്യാമ്പിൽ എത്തിച്ചത്.
പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡന്റ് പിസി ബെൻജമിൻ, പള്ളം ബ്ലോക്ക് പഞ്ചായത്ത് അംഗം രജനി അനിൽ തുടങ്ങിയവർ സാധനങ്ങൾ ഏറ്റുവാങ്ങി.






