കോട്ടയം : യാത്രക്കാരെ സാക്ഷിയാക്കി കെഎസ്ആർടിസി ബസിനുള്ളിൽ അഞ്ചംഗ സംഘത്തിന്റെ പരസ്യ മദ്യപാനം. കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിലാണ് സംഭവം നടന്നത്.
തിരുവനന്തപുരത്തേക്ക് പുറപ്പെടാനിരുന്ന കെഎൽ 15 എ 2517 എന്ന നമ്പർ ബസിനുള്ളിലായിരുന്നു സംഘം മദ്യപിച്ചത്. സംഭവം നടക്കുമ്പോൾ ബേസിൽ മറ്റ് യാത്രക്കാരും ഉണ്ടായിരുന്നു. ഇവരെ വകവെക്കാതെയാണ് അഞ്ചംഗ സംഘം പരസ്യമായി ബസിനുള്ളിൽ വച്ച് മദ്യപിച്ചത്.
ബസിലുണ്ടായിരുന്ന സഹയാത്രികരിലൊരാൾ സംഘത്തിന്റെ പരസ്യ മദ്യപാനത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു.





