കോട്ടയം : ജില്ലയിലെ പ്രധാന കെഎസ്ആർടിസി ബസ് സ്റ്റാന്റായ കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാന്റിനെതിരെ പരാതികൾ വ്യാപകമാകുന്നു. ഇവിടെയുള്ള സൗകര്യങ്ങള്‍ വളരെ കുറവാണെന്ന് യാത്രക്കാര്‍ വ്യക്തമാക്കുന്നു. തകര്‍ന്ന ഇരിപ്പിടങ്ങളിലും വിശ്രമിക്കാനുള്ള സ്ഥലങ്ങളുടെ അപര്യാപ്തയും യാത്രക്കാര്‍ക്കു വലിയ ദുരിതമാകുകയാണ്. രാപകല്‍ ഭേദമില്ലാതെ ബസുകള്‍ വന്നു പോകുന്ന, കര്‍ണാടകയിലേക്കും തമിഴ്നാട്ടിലേക്കും വരെ സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യുന്ന ഡിപ്പോയ്ക്കാണു ഈ ദുരവസ്ഥ.
സ്റ്റാന്റിനുള്ളില്‍ യാത്രക്കാര്‍ക്കായി 39 സീറ്റുകളാണുള്ളത്. ഇതില്‍ എട്ടെണ്ണം ഒടിഞ്ഞ് ഉപയോഗശൂന്യമായ നിലയിലാണ്. ഇരുമ്പ് സ്റ്റാന്റിലുള്ള സീറ്റുകള്‍ ഇളക്കി മാറ്റിയ നിലയിലാണ്. ഇതു ശ്രദ്ധിക്കാതെ ഇരിക്കുന്ന യാത്രക്കാര്‍ക്കു പരുക്കേല്‍ക്കുന്നതും പതിവണ്. സ്റ്റേഷന് മാസ്റ്ററുടെ ഓഫീസിന് മുന്നിലുള്ള എട്ട് സീറ്റുകളില്‍ രണ്ടെണ്ണവും ഒടിഞ്ഞ നിലയിലാണെന്നതു സ്റ്റാന്റിന്റെ ശോച്യാവസ്ഥയുടെ ഏറ്റവും വലിയ തെളിവാണ്.
രാവിലെയും വൈകുന്നേരവും നിന്നു തിരിയാന്‍ ഇടമില്ലാത്ത വിധം തിരക്ക് അനുഭവപ്പെടുന്ന സ്റ്റാന്റിലാണ് ഈ കാഴ്ചകള്‍. ദൂരയാത്ര കഴിഞ്ഞെത്തുന്നവരും ബസ് കാത്തുനില്‍ക്കുന്നവരും പ്രായമായവരും സ്ത്രീകളും കുട്ടികളുമാണ് ഏറെ വലയുന്നത്. സ്റ്റാന്‍ഡിനുള്ളില്‍ കൂട്ടമായി തെരുവുായ്ക്കള് വിലസുന്നതും പതിവാണ്.
കെ.എസ്.ആര്.ടി.സി. കൊറിയര്‍ സര്‍വീസ് പോലുള്ള സേവനങ്ങള്‍ക്കായി എത്തുന്നവരും സ്റ്റാന്റിനുള്ളില്‍ പ്രവേശിച്ചാല്‍ പാര്‍ക്കിങ്ങ് ഫീസ് നല്‍കണം. കെ.എസ്.ആര്.ടി.സി.യുടെ തന്നെ സ്ഥാപനങ്ങളിലേക്ക് എത്തുന്ന ഉപയോക്താക്കള്‍ പാര്‍ക്കിങ് ഫീസ് നല്കി മാത്രമേ സേവനം തേടാവൂ എന്ന സാഹചര്യം പുനഃപരിശോധിക്കണമെന്ന ആവശ്യം ശക്തമാണ്. സ്റ്റാന്‍ഡിനുള്ളിലെ ബസുകളുടെ പാര്‍ക്കിങ് ക്രമീകരണം പലപ്പോഴും യാത്രക്കാരുടെ ജീവനു ഭീഷണിയാകുന്നുണ്ട്. ബസുകള്‍ പിന്നോട്ടെടുക്കുന്ന സമയങ്ങളില്‍ യാത്രക്കാര്‍ ഓടി മാറിയില്ലെങ്കില്‍ ജീവന് നഷ്ടപ്പെടുന്ന അവസ്ഥയാണ്. അശാസ്ത്രീയ ട്രാഫിക് പരിഷ്കാരം മാറ്റണമെന്നു യാത്രക്കാര്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും അധികൃതര്‍ ഗൗനിക്കുന്നില്ല.




