കോട്ടയം: ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി 194 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ.
ഉത്തർപ്രദേശ് ഖുശി നഗർ സ്വദേശിയായ ഋഷികേഷ് സിംഗിനെ (22 ) രാസ പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിൽ
കോട്ടയം അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ സഞ്ജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.






