കോട്ടയം : കോട്ടയം ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ എരുമേലി പോലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന “എരുമേലി വലിയ തോട് ശുചീകരണം” പദ്ധതിയുടെ ഉദ്ഘാടന ചടങ്ങ് നാളെ(21/11/26) നടക്കും. എരുമേലിയിലെ വലിയതോട് ശുചീകരിച്ച് പരിസ്ഥിതി സംരക്ഷണത്തിനും പൊതുജന പങ്കാളിത്തത്തിനും പ്രാധാന്യം നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനമാണ് സംഘടിപ്പിക്കുന്നത്.
ഉദ്ഘാടന ചടങ്ങ് നാളെ(21/11/26) ഉച്ചയ്ക്ക് 2.00 മണി നടക്കും. കോട്ടയം ജില്ലാ പോലീസ് മേധാവി സാബു മാത്യു കെഎം ഐപിഎസ് നിർവഹിക്കും. ഈ പരിപാടിയിൽ ദേവസ്വം, എരുമേലി ഗ്രാമപഞ്ചായത്ത്, ഫയർഫോഴ്സ്, ഫോസ്റ്റ് , മോട്ടോർ വാഹന വകുപ്പ് എക്സൈസ്, വാട്ടർ അതോറിറ്റി, റവന്യൂ, ഹെൽത്ത്, സി.ഡി.എസ്., വാർഡ് തല ജനപ്രതിനിധികൾ, വിവിധ സന്നദ്ധ സംഘടനകൾ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്.
ജല സ്രോതസിന്റെ മലിനീകരണവും പാരിസ്ഥിതിക പ്രശ്നങ്ങളും ഒഴിവാക്കി പ്രകൃതിയെയും ജലസ്രോതസ്സുകളെയും സംരക്ഷിക്കുന്നതിന്റെ ആവശ്യകതയും അതിലേക്ക് ഓരോ പൗരനും പങ്കാളി ആകേണ്ടതിനെക്കുറിച്ചും പൊതുജനങ്ങളിൽ അവബോധം ഉണ്ടാകുവാൻ ഇത്തരം പ്രവർത്തികൾ പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരേണ്ടതുണ്ടെന്നും കോട്ടയം ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.





