പാമ്പാടി : വെള്ളൂർ ജിവിഎച്ച്എസ്എസ്റ്റിഎച്ച്എസ് എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുറ്റിക്കൽ ഗവ. ആയുർവേദ ഡിസ്പെൻസറിയുടെ നേതൃത്വത്തിൽ ഇലക്കൊടിഞ്ഞി സാംസ്കാരിക നിലയത്തിൽ വച്ചു “സുഖദം” സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. എൻഎസ്എസ് യൂണിറ്റ് ഇൻ ചാർജ് അധ്യാപകൻ രതീഷ് സ്വാഗതം ആശംസിച്ചു.

15ആം വാർഡ് മെമ്പർ അച്ചാമ്മ തോമസ് ചടങ്ങിൽഅധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സിജു കെ ഐസക്ക് ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു . 14ആം വാർഡ് മെമ്പർ നിമ്മി എ ജോർജ്, പഞ്ചായത്ത് കൗൺസിലർ ശ്രീമതി ഷെറിൻ എന്നിവർ ആശംസകൾ അർപ്പിച്ചു. മെഡിക്കൽ ഓഫീസർ ഡോ. ചാന്ദ്നി ആർ വിഷയ അവതരണവും യോഗ ഇൻസ്ട്രക്ടർ ഡോ. ഗോപിക എസ് യോഗ പരിശീലനവും നടത്തി.
കൂടാതെ ക്യാമ്പിന്റെ ഭാഗമായി ജീവിതശൈലി രോഗനിർണയവും, യോഗ പരിശീലനവും ആരോഗ്യ നിർദേശങ്ങളും, രോഗ പരിശോധനയും ഔഷധ വിതരണവും നടത്തി.






