കോട്ടയം: സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ആശ്വാസ്-2026 കോട്ടയം ജില്ലാതല അദാലത്തിൽ അപേക്ഷകർക്ക് 22 കോടി രൂപയുടെ ഇളവ് അനുവദിച്ചു.
കോട്ടയം സാഹിത്യ പ്രവർത്തക സഹകരണസംഘം ഹാളിൽ സംഘടിപ്പിച്ച അദാലത്തിൽ 498 അപേക്ഷകളാണ് ലഭിച്ചത്. 440 എണ്ണത്തിൽ തീർപ്പു കല്പിച്ചു.






