കോട്ടയം:വിദേശത്ത് നിന്ന് ഓണത്തിന് നാട്ടിലെത്തിയ യുവാവിനെ വൈക്കത്ത് ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
ളാക്കാട്ടൂർ നാഞ്ഞിലത്ത് പറമ്പിൽ ശ്രീധരന്റെയും പ്രമീളയുടെയും മകനായ ശ്രീജിത്ത് എൻ .എസ് ( 38) നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾ ഇവിടെ യുട്ടിലിറ്റി മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു .
നാട്ടിലെത്തിയ യുവാവിനെ കാണാതാവുകയായിരുന്നു. തുടർന്ന് ശ്രീജിത്തിൻ്റെ കുടുബാംഗങ്ങൾ പോലീസിൽ പരാതി നൽകിയിരുന്നു .
പരാതിയുടെ അടിസ്ഥാനത്തിൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇയാൾ വൈക്കം ഭാഗത്ത് ഉള്ളതായി തിരിച്ചറിഞ്ഞു.
തുടർന്നുള്ള തിരച്ചിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് .ഭാര്യ:ശ്രീജാ കൃഷ്ണൻ. 2 മക്കളുണ്ട്






