കോട്ടയം: ജില്ലാ ഭരണകൂടവും, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും, കോട്ടയം നഗരസഭയും സംയുക്തമായി നടത്തുന്ന ജില്ലാതല ഓണാഘോഷങ്ങൾക്ക് തുടക്കംകുറിച്ചുകൊണ്ടുള്ള സാംസ്കാരിക ഘോഷയാത്ര
ഇന്നു വൈകുന്നേരം നാലിന് കോട്ടയം ബസേലിയോസ് കോളജിനു സമീപത്തുനിന്നാരംഭിച്ച് തിരുനക്കര മൈതാനത്ത് സമാപിക്കുന്നു
ഇതിന്റെ ഭാഗമായി നഗരത്തിൽ ട്രാഫിക് ക്രമീകരണങ്ങൾ ഏർപ്പെടുത്തി. നിയന്ത്രണങ്ങൾ ഇങ്ങനെ.
സാംസ്കാരിക ഘോഷയാത്ര ആരംഭിക്കുന്ന സമയം കെ.കെ.റോഡേ കഞ്ഞിക്കുഴി ഭാഗത്തുനിന്നും കോട്ടയം ടൌൺ ഭാഗത്തേയ്ക്കുള്ള എല്ലാ വാഹനങ്ങളും കോട്ടയം കളക്ട്രേറ്റ് ജംഗ്ഷനിൽ നിന്നും വലത്തേയ്ക്ക് തിരിഞ്ഞ് ശാസ്ത്രിറോഡ്,
വഴി കോട്ടയം ടൗൺ ഭാഗത്തേയ്ക്കും, പ്രൈവറ്റ് ബസ്സുകൾ ശാസ്ത്രിറോഡ്, കുര്യൻ ഉതുപ്പ് റോഡ് വഴി നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാൻഡിലേയ്ക്കും പോകേണ്ടതാണ്.
കോട്ടയം റെയിൽവേ സ്റ്റേഷൻ ഭാഗത്തു നിന്നും കോട്ടയം ടൌൺ ഭാഗത്തേയ്ക്കുള്ള പ്രൈവറ്റ് ബസ് ഉൾപ്പടെയുള്ള എല്ലാ വാഹനങ്ങളും ശാസ്ത്രി റോഡ് വഴി
ശീമാട്ടി റൗണ്ടിൽ എത്തി പോകേണ്ടതാണ്. സാംസ്കാരിക ഘോഷയാത്ര മനോരമ ജംഗ്ഷൻ കടന്നു പോകുന്ന സമയം ചെറിയ വാഹനങ്ങൾ മനോരമ ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് ഈരയിൽക്കടവ് ബൈപ്പാസ് റോഡേ തെക്കോട്ട് പോകേണ്ടതാണ്.






