കോട്ടയം: വൈക്കം അസിസ്റ്റന്റ് ലേബർ ഓഫീസർ ബിനീഷ് കുമാർ 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായി.
സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരുടെ ഫയൽ തീർപ്പാക്കാത കൈക്കൂലി വാങ്ങുന്നതിനായി ആഴ്ചകളോളം വെച്ച് താമസിപ്പിക്കുകയായിരുന്നു ബിനീഷ് കുമാർ.
ഗതികെട്ട പരാതിക്കാരൻ ഒടുവിൽ വിജിലൻസിനെ സമീപിച്ചു.
വിജിലൻസ് കിഴക്കൻ മേഖല പൊലീസ് സൂപ്രണ്ട് ബിനു ആർ -ൻ്റെ നിർദ്ദേശപ്രകാരം ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് പി വി മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ബിനീഷ്കുമാർനാളുകളായി വിജിലൻസിന്റെ നിരീക്ഷണത്തിലായിരുന്നു. .
ഇൻസ്പെക്ടർ മനു വി നായർ, എഎസ്ഐ മാരായ അരുൺ ചന്ദ്, രജീഷ്, രാജേഷ് റ്റി പി, അനൂപ് കെ എ, രാജേഷ് കുമാർ സെബാസ്റ്റ്യൻ, സുരേഷ്, ജോഷി ഇഗ്നേഷ്യസ്, ജാൻസി എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്
പ്രതിയെ കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കും






