ചങ്ങനാശേരി: വാഴപ്പള്ളി പടിഞ്ഞാറ് വില്ലേജ് ഓഫീസില്‍ സ്ഥിരമായി വില്ലേജ് ഓഫിസർ ഇല്ലാത്തത് അപേക്ഷകരെ വലയ്ക്കുന്നു.
ജനം അക്ഷയയിലൂടെ അയക്കുന്ന വരുമാനം, ഇഡബ്ല്യുഎസ്, ജാതി സര്‍ട്ടിഫിക്കറ്റുകള്‍, വസ്തു പോക്കുവരവ് സംബന്ധിച്ച കാര്യങ്ങള്‍ യഥാസമയം പരിശോധിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കേണ്ടത് വില്ലേജ് ഓഫീസറാണ്.
വെട്ടിത്തുരുത്ത്, പറാല്‍, കുറ്റിശേരിക്കടവ്, പാരേക്കടവ് തുടങ്ങി വാഴപ്പള്ളി പടിഞ്ഞാറ് ഭാഗങ്ങളിലുള്ളവരാണ് ഈ വില്ലേജ് ഓഫീസിന്റെ പരിധിയില്‍ വരുന്നത്.
നിലവിൽ ഈ വില്ലേജ് ഓഫീസിന്റെ ചുമതല മറ്റൊരു വില്ലേജ് ഓഫീസര്‍ക്കാണ് നല്‍കിയിരിക്കുന്നത്. ഈ ഉദ്യോഗസ്ഥന് സ്വന്തം ചുമതലകള്‍ക്കൊപ്പം ഈ വില്ലേജിലെ ജോലികള്‍ക്കൂടി ചെയ്യാനാകാത്ത അവസ്ഥയാണ്.
ഈ വില്ലേജില്‍ സ്ഥിരമായി വില്ലേജ് ഓഫീസറെ നിയമിക്കണമെന്ന ആവശ്യം ശക്തമാണ്. ജില്ലാ ഭരണകൂടം അടിയന്തരമായി ഈ വിഷയത്തില്‍ ഇടപെടണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുവാൻ ബിജെപി നോര്‍ത്ത് കമ്മിറ്റി തീരുമാനിച്ചു.






