മതിമാരൻ പുകഴേന്തി സംവിധാനം ചെയ്യുന്ന 'മണ്ടാടി' എന്ന ആക്ഷൻ-ഡ്രാമ ചിത്രം 2026 സെപ്റ്റംബർ 4-ന് റിലീസ് ചെയ്യും.
തമിഴ്നാട് തീരപ്രദേശത്തെ ഒരു ബോട്ട് മത്സരത്തെ കേന്ദ്രീകരിച്ചാണ് കഥ.
സൂരിയെ നായകനാക്കിസൂരി നായകനായി എത്തുന്ന പുതിയ ചിത്രം "മണ്ടാടി"യുടെ കൗണ്ട് ഡൗൺ പോസ്റ്റർ റിലീസ് ചെയ്തു. മാസ് ലുക്കിലുള്ള സൂരിയാണ് പോസ്റ്ററിൽ ഉള്ളത്.
ചിത്രത്തിന്റെ ആഗോള റിലീസ് 2026 സെപ്റ്റംബർ 4 ന് ആണ്.
കേരളാ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ഗോകുലം ഗോപാലൻ്റെ ശ്രീ ഗോകുലം മൂവീസ് ആണ്.
മതിമാരൻ പുകഴേന്തി സംവിധാനം ചെയ്യുന്ന മണ്ടാടി, സെൽഫിക്ക് ശേഷം അദ്ദേഹം ഒരുക്കുന്ന ചിത്രമാണ്.
ആർഎസ്ഇൻഫോടെയ്ൻമെൻ്റിൻ്റെ ബാനറിൽ എൽറെഡ് കുമാറാണ് ചിത്രം നിർമ്മിക്കുന്നത്.
തെലുങ്ക് താരം സുഹാസ് ആണ് ചിത്രത്തിലെ വില്ലനായി എത്തുന്നത്.
ചിത്രത്തിലെ നായിക വേഷം ചെയ്യുന്നത് മഹിമ നമ്പ്യാർ ആണ്.






