കടുത്തുരുത്തി: കര്‍ഷകസംഘം ജില്ലാ സമ്മേളനത്തിന് ഇന്നു കടുത്തുരുത്തിയില്‍ തുടക്കം. ഇന്നു മുതൽ 16 വരെയാണ് സമ്മേളനം നടക്കുന്നത്.
നാലു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
വൈകൂന്നേരം ആറിന് സ്വാഗതസംഘം ചെയർമാൻ പി.വി. സുനിൽ പതാക ഉയര്‍ത്തും. 14ന് വൈകൂന്നേരം 3.30ന് ബ്ലോക്ക് ജംഗ്ഷനിലെ ബൈപാസ് റോഡിൽ നിന്നു ബഹുജനറാലി ആരംഭിക്കും. തുടർന്ന് ഗൗരിശങ്കരം ഓഡിറ്റോറിയത്തിൽ നടക്കുന്ന പൊതുസമ്മേളനം സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പി. രാജീവ് ഉദ്ഘാടനം ചെയ്യും.
കർഷകസംഘം ജില്ലാ പ്രസിഡന്റ് ജോസഫ് ഫിലിപ്പ് അധ്യക്ഷത വഹിക്കും. 7.30ന് വയലാർ ഗാനസന്ധ്യ. 15ന് ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്യും. ആറിന് നടക്കുന്ന കാർഷിക സെമിനാർ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. 16ന് പ്രതിനിധി സമ്മേളനത്തിന്റെ തുടർച്ചയും തുടർന്ന് പൊതു ചർച്ചയും നടക്കും.






