കോട്ടയം: ക്രിമിനൽ കേസുകളിൽ പ്രതിയുംഗുണ്ടസംഘത്തലവനുമായ അയ്മനം മാങ്കീഴിപ്പടിയിൽ വിനീത് സഞ്ജയനെതിരെ (32) കാപ്പ ചുമത്തി കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു.
ഒരു വർഷം വരെ കരുതൽ തടങ്കലിൽ വയ്ക്കാവുന്ന കുറ്റമാണ് ഇയാൾക്കെതിരെചുമത്തിയിരിക്കുന്നത്.
പ്രതിയെക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നീക്കത്തിലാണ് ഇയാളെ പിടികൂടിയത്.
കൊലപാതകക്കേസ് ഉൾപ്പെടെ 31 ക്രിമിനൽ കേസുകളിൽ പ്രതിയായ വിനീത് സഞ്ജയനെതിരെ
ആലപ്പുഴ, കോട്ടയം, ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്.
അറസ്റ്റ് ചെയ്ത പ്രതിയെ തൃശ്ശൂർ വിയ്യൂർ ജയിലിലേക്ക് മാറ്റി.
കോട്ടയം ജില്ലാ കളക്ടർ ചേതൻകുമാർ മീണയാണ് കാപ്പാ നിയമത്തിലെ സെക്ഷൻ 3 പ്രകാരം കരുതൽ തടങ്കലിന് ഉത്തരവിട്ടത്.
ജില്ലാ പൊലീസ് മേധാവി സാബു മാത്യുവിന്റെ നിർദ്ദേശപ്രകാരം കോട്ടയം ഡിവൈഎസ്പി കെ.ജി. അനീഷിന്റെ നേതൃത്വത്തിൽ
കോട്ടയം വെസ്റ്റ് സി.ഐ. അനൂപ് ജോസിന്റെമേൽനോട്ടത്തിലായിരുന്നു നടപടി.
കോട്ടയം വെസ്റ്റ് എസ്.ഐമാരായ ഗിരീഷ് കുമാർ വി.എസ്., ജയകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ വിജേഷ്, അനൂപ് ചന്ദ്രൻ, വിനയചന്ദ്രൻ,അജേഷ്, ബിനീഷ്, സെവിൻ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.
കോട്ടയം ടൗൺ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗുണ്ടകളെ കണ്ടെത്തുന്നതിനും കുറ്റകൃത്യങ്ങൾ തടയുന്നതിനുമായി കോട്ടയം വെസ്റ്റ് പൊലീസ് ശക്തമായ നടപടികൾ തുടരുകയാണ്.






