മണിമല: മണിമലയിൽ യുവാവിനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ മണിമല മുക്കട തൊള്ളായിരക്കുഴി വീട്ടിൽ തോമസ് ടി.വർഗീസിനെ (പ്രദീപ്, 46) പൊലീസ് അറസ്റ്റ് ചെയ്തു.
മണിമല മുക്കട തൊള്ളായിരക്കുഴി വീട്ടില്‍ തോമസ് ടി.
വർഗീസ് (പ്രദീപ്-46) ആണ് പിടിയിലായത്. ഇയാളുടെ സുഹൃത്തായ രതീഷ് ചന്ദ്രനെയാണ് കത്തിക്ക് കുത്തിപ്പരിക്കേല്‍പ്പിച്ചത്.
മണിമല ഇൻഫന്റ് ജീസസ് ആശുപത്രിക്ക് സമീപം ഹോട്ടലിന് മുൻഭാഗത്താണ് സംഭവം നടന്നത്.
ഭക്ഷണം കഴിക്കുന്നത് സംബന്ധിച്ച് ഇരുവരും തമ്മിലുണ്ടായ തർക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.
ഇവർ മദ്യലഹരിയിലായിരുന്നെന്നും പൊലിസ് പറഞ്ഞു. രണ്ടുപേരും ഹിറ്റാച്ചി ഓപ്പറേറ്റർമാരാണ്.
തോള് ഭാഗത്ത് കുത്തേറ്റ രതീഷ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
പ്രതിയെ കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി യു. ശ്രീജിത്തിന്റെ നിർദേശപ്രകാരം എരുമേലി സിഐ എം.ആർ. സുരേഷിന്റെ നേതൃത്വത്തില്‍ എസ്എച്ച്ഒ ടി.എസ്. പ്രദീപ്, എഎസ്ഐമാരായ
എം. ഷിൻസ്, സിജി കുട്ടപ്പൻ, സിപിഒമാരായ സെല്‍വരാജ്, രഞ്ജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.






