ദോഹ : റൈസിംഗ് സ്റ്റാർസ് ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ പാകിസ്ഥാൻ എ ടീമിനെതിരെ 48 റൺസിന് പരാജയപ്പെട്ട് ഇന്ത്യ എ ടീം.
പാകിസ്ഥാൻ ടീം ആദ്യ ബാറ്റിംഗ് തിരഞ്ഞെടുത്ത് 49.2 ഓവറിൽ 313 റൺസിന് ആൾഔട്ടായപ്പോൾ ഇന്ത്യയുടെ മറുപടി 49.1 ഓവറിൽ 265ൽ ഒതുങ്ങി.
നായകൻ തിലക് വർമ്മ സെഞ്ച്വറിയും (100)ഓപ്പണർ അഭിഷേക് ശർമ്മയും (70) വാലറ്റക്കാരൻ ഷഹ്ബാസ് അഹമ്മദും(56) അർദ്ധസെഞ്ച്വറിയും
നേടിയെങ്കിലും വൈഭവ് സൂര്യവംശി(11) ഒഴികെ മറ്റാരും രണ്ടക്കം കടക്കാതിരുന്നതാണ് ഇന്ത്യയുടെ പോരാട്ടത്തിന് തിരിച്ചടിയായത്.
ഓപ്പണർ മാസ് സദാഖാത്ത് (59),ഹസൻ നവാസ് (79),ഫർഹാൻ യൂസഫ് എന്നിവരുടെ അർദ്ധസെഞ്ച്വറികളുടെ മികവിലാണ് പാകിസ്ഥാൻ എ ടീം 313ലെത്തിയത്.
ഇന്ത്യയ്ക്ക് വേണ്ടി ഹർഷിത് റാണ, പ്രിൻസ് യാദവ്,സുയാംശ് ഷെഡ്ജെ, വിപ്രജ് നിഗം എന്നിവർ രണ്ട് വിക്കറ്റ് വീതവും ആയുഷ് ബദോനി ഒരു വിക്കറ്റും വീഴ്ത്തി.
മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് നാലാം ഓവറിൽ സ്കോർബോർഡിൽ 25 റൺസുള്ളപ്പോൾ വൈഭവ് സൂര്യവംശിയെ (11) നഷ്ടമായി. ഒരു റൺസ് കൂടി ചേർക്കുന്നതിനിടയിൽ അടുത്ത ഓവറിൽ ആയുഷ് ബദോനിയും കൂടാരം കയറി.
തുടർന്ന് അഭിഷേക് ശർമ്മയും(70) ക്യാപ്ടൻ തിലക് വർമ്മയും ചേർന്ന് 50 കടത്തി.16-ാം ഓവറിലാണ് അഭിഷേക് പുറത്തായത്.






