ഇടുക്കി: എഴുകുംവയില് കൊടും ക്രൂരത. അച്ഛനേയും അമ്മയേയും മകന് കുത്തിക്കൊലപ്പെടുത്തി. പാറത്തറയില്‍ ആന്റണിയും ഭാര്യ വത്സമ്മയുമാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നാലെ മകന് അജീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
രാത്രി 10 മണിയോടെയാണ് സംഭവം. മാതാപിതാക്കളെ അജീഷ് ആക്രമിച്ചതിന്റെ കാരണം വ്യക്തമല്ല. ഇയാള്‍ ലഹരിക്കടിമയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. നേരത്തെ ഇയാളെ ലഹരിമുക്ത കേന്ദ്രത്തിലടക്കം പ്രവേശിപ്പിച്ചിരുന്നു.
അവിടെ നിന്ന് വന്നതിന് ശേഷം വീണ്ടും ലഹരി ഉപയോഗിക്കുകയും വീട്ടില്‍ നിരന്തരം പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്തുരന്നുവെന്നും അറിയുന്നു.
ഇന്നും ഇത്തരത്തില്‍ വലിയ രീതിയില്‍ വാക്ക് തര്‍ക്കമുണ്ടായിരുന്നു. ഇതിനിടെ വീട്ടിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് അച്ഛനെയും അമ്മയെയും അജീഷ് കുത്തുകയായിരുന്നു.
ബഹളം കേട്ടെത്തിയ നാട്ടുകാരാണ് നെടുങ്കണ്ടം പൊലീസിനെ വിവരമറിയിച്ചത്. മൃതദേഹങ്ങള്‍ക്ക് സമീപം അക്രമാസക്തനായ നിലയിലാണ് അജീഷിനെയും കണ്ടെത്തിയത്.
പൊലീസ് എത്തിയാണ് അജീഷിനെ കീഴ്പ്പെടുത്തിയത്. ഇയാള്‍ മാനസികമായ ബുദ്ധിമുട്ടുകളും പ്രകടിപ്പിക്കുന്നുണ്ട്. കൂടാതെ കൈക്കും പരുക്കേറ്റിട്ടുണ്ട്.






